പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ വിമുക്ത സംസ്ഥാനമാകാനൊരുങ്ങി മഹാരാഷ്ട്ര

മഹാരാഷ്ട്ര പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ വിമുക്ത സംസ്ഥാനമാകാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തി.
2018 മാർച്ചോടെ മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കുമെന്ന് പരിസ്ഥിതിമന്ത്രി രാംദാസ് കദം പറഞ്ഞു.
സ്വകാര്യ ഓഫീസുകളിലും പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് വിലക്കാനും സർക്കാരിന് പദ്ധതിയുണ്ട്. പ്ലാസ്റ്റിക്കിനു പകരം പേപ്പർ, തുണി ബാഗുകൾ വിപണിയിൽ സജീവമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
maharashtra to be plastic free state
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here