പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ റേറ്റിങ്ങിൽ ഉയർച്ച

ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ബിഎഎ3 ൽ നിന്ന് ബിഎഎ2വിലേക്കാണ് റേറ്റിംഗ് ഉയർത്തിയത്. പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറൻസി റേറ്റിംഗ് ഉയരുന്നത്.
ജിഎസ്ടി, ആധാർ സംവിധാനം, ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്നിവയാണ് റേറ്റിങ്ങ് ഉയർത്താൻ സഹായിച്ചത്.
നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകർക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വർദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിംഗ് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതായി മൂഡിസ് വ്യക്തമാക്കുന്നു. റേറ്റിംഗ് ഉയർന്നതോടെ കേന്ദ്രസർക്കാരും കോർപറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാർക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും.
Moody’s lifts India’s rating to Baa2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here