പൂഞ്ചിൽ വീണ്ടും പാക് പ്രകോപനം

കശ്മീരിൽ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകശ്മീരിലെ പൂഞ്ചിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. അതിർത്തിയിൽ വെടിവയ്പ് തുടരുകയാണെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ജമ്മുകശ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.
pakistan provocation again at poonch
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here