Advertisement

വന മിത്ര; ആദിവാസി വനിതകള്‍ക്കായി തൊഴില്‍ നൈപുണ്യ പരിശീല കേന്ദ്രം വരുന്നു

November 17, 2017
Google News 1 minute Read
vanamithra

ആദിവാസി വനിതകളെ തൊഴില്‍ പരിശീലനത്തിലൂടെയും തൊഴില്‍ സമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കി സഹായിക്കുന്നതിലൂടെയും സ്വയം പര്യാപ്തരാക്കുന്നതിനായി വനിതാ വികസന കോര്‍പ്പറേഷന്‍ രംഗത്ത്. വനമിത്ര എന്ന പദ്ധതിയിലൂടെയാണ് ഇതിന് തുടക്കമിടുന്നത്.
കോഴിക്കോടാണ് പദ്ധതി ആദ്യമായി ആരംഭിക്കുന്നത്. നവംബര്‍ 19ന് രാവിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മുതുകാട് കോമണ്‍ഫെസിലിറ്റി സെന്ററിലാണ് ഉദ്ഘാടന ചടങ്ങ്. ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. പേരാമ്പ്ര- ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തുകളിലെ മുതുകാട് ഗ്രാമത്തിലെ നാല് ആദിവാസി ഊരുകളിലെ വനിതകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘടത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നത്.പദ്ധതി പ്രദേശത്തെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അഞ്ച് വയസ്സില്‍ താഴെ പ്രായം ഉള്ള കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് ആവശ്യമായ ആരോഗ്യ പരിശോധനകള്‍, കുത്തിവയ്പ്പുകള്‍, പോഷക ലഭ്യത എന്നിവ ഉറപ്പ് വരുത്തും.

vanamithra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here