കാമുകിയെ കാമുകന് കഴുത്തറുത്ത് കൊന്നു

ഡൽഹിയിൽ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗയെയാണ് ഇന്നലെ കാമുകന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വൈകുന്നേരത്തോടെ കാമുകന് അര്‍ജുന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുറത്തേക്ക് പോയ യോഗ വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് പെണ്‍കുട്ടിയെ അന്വേഷിച്ച് അര്‍ജുന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന വീട്ടുകാരാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ ബന്ധം യോഗയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട യോഗ. സംഭവത്തിന് ശേഷം അര്ജുന് ഒളിവിലാണ്.
നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്അര്ജുന് .
murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here