ഫോണ്‍ കെണി വിവാദം; കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍

മുൻ മന്ത്രി എ.കെ ശശീന്ദ്രന്റ രാജിയിൽ കലാശിച്ച ഫോൺ കെണി വിവാദം അന്വേഷിച്ച കമ്മിഷൻ ഉടൻ റിപ്പോർട്ട് സമർപ്പിക്കും . കമ്മിഷൻ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കും .റിപ്പോർട്ടിന് അന്തിമ രൂപമായിട്ടുണ്ട്. ഫോൺ കെണി വിവാദം അന്വേഷിക്കാൻ ഏപ്രിൽ ഒന്നിനാണ് സർക്കാർ കമ്മീഷണനെ വച്ചത്. മുൻ ജില്ലാ ജഡ്ജി ആന്റണി അധ്യക്ഷനായ കമ്മിഷന്റെ കാലാവധി 3 മാസമായിരുന്നു . പിന്നീട് രണ്ടു തവണ നീട്ടിക്കൊടുത്തു. .ഡിസംബർ 31 വരെ കാലാവധി ഉണ്ടെങ്കിലും കമ്മീഷൻ അന്വേഷണം നേരത്തെ പൂർത്തിയാക്കുകയായിരുന്നു .
അഭിമുഖമെടുക്കാൻ ചെന്ന ചാനല്‍ ജീവനക്കാരിയോട് ശശീന്ദ്രൻ ശശീന്ദ്രൻ അശ്ലീലമായി സംസാരിച്ചുവെന്നും എഡിറ്റ് ചെയ്ത സംഭാഷണം ചാനൽ പുറത്തുവിട്ടതുമാണ് ശശീന്ദ്രന്റെ രാജിയിൽ കലാശിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷൻ 30 ലേറെപ്പേരെ വിസ്തരിച്ചു . ഫോൺ വിളിയുമായി ബന്ധപ്പെട്ട ടെലഫോൺ രേഖകളും ശേഖരിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഫോൺ കെണി സംഭവത്തിന്റെ സത്യാവസ്ഥ മാത്രമല്ല, ഏതു സാഹചര്യത്തിൽ സംഭവം ഉണ്ടായി എന്നും സംഭവത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടോയെന്നും പിന്നിൽ ആരൊക്കെ പ്രവർത്തിച്ചുവെന്നും ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നും കമ്മീഷൻ അന്വേഷിച്ചിട്ടുണ്ട്. ‘മാധ്യമ സദാചാര’ത്തെക്കുറിച്ചും സ്വികരിക്കേണ്ട നിയമനടപടികളും കമ്മീഷൻ കണക്കിലെടുത്തിട്ടുണ്ടെന്നാണ് സൂചനകൾ. കമ്മീഷൻ റിപ്പോർട് ശശീന്ദ്രന് മന്ത്രി പദവിയിലേക്ക് മടങ്ങി വരാൻ അവസരം ഒരുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് . റിപ്പോർട് പുറത്തു വരും മുൻപേ കേസ് അവസാനിപ്പിക്കാനുള്ള ശ്രമവും ഒരു വശത്ത് ആരംഭിച്ചിട്ടുണ്ട്. ശശീന്ദ്രനെ മജിസ്ട്രേറ്റ് കോടതിയിൽ താൻ നൽകിയ കേസ് ഒത്ത് തിർന്നതായും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മംഗളം ചാനൽ ജീവനക്കാരി നാടകീയമായാണ് കോടതിയിൽ എത്തിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here