ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വാഴ്ച

dileep dileep allowed to go overseas

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതി. അന്വേഷണ സംഘം കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. അന്തിമ കുറ്റപത്രമാണ് ചൊവ്വാഴ്ച സമര്‍പ്പിക്കുന്നത്. 450രേഖകള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രം ചേര്‍ന്നാണെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്. 11പ്രതികളാണ് കേസില്‍ ആകെയുള്ളത്. 300ലധികം സാക്ഷികളെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് വിസ്തരിച്ചത്. ഇവരുടെ വിവരങ്ങള്‍ അടങ്ങിയ പഴുതടച്ച കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.

dileepനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More