‘വേടനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, ദളിത് സമുദായത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പിണറായിയും മോദിയും ഒരുപോലെ’: കെ.സി വേണുഗോപാൽ

വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ സി വേണുഗോപാൽ. ദളിത് സമുദായത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പിണറായിയും മോദിയും ഒരുപോലെയാണ്. വേടനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. സമാനമായ എത്ര കേസുകൾ ഉണ്ടായിരുന്നു നടപടി ഉണ്ടായില്ല. ED യെ ബിജെപി പാർട്ടി ഡിപ്പാർട്മെന്റ് ആക്കി മാറ്റി.
തിരഞ്ഞെടുപ്പ് കമ്മീഷന് പോലും നിക്ഷ്പക്ഷമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥ. രണ്ട് ആഴ്ചയായി മോദിയുടെയും അമിത്ഷായുടെയും വെടിയാണ് പൊട്ടുന്നത്. പാകിസ്താന് എതിരെ ഒന്നും പൊട്ടിയിട്ടില്ല. ആൺകുട്ടികൾ ഈ രാജ്യം ഭരിച്ചിരുന്നു എന്ന് ഓർമ വേണം. അന്ന് പാകിസ്താനനെ നിലയ്ക്ക് നിർത്തിയിട്ടുണ്ട്.
മോദിയുടെ വാക്കുകൊണ്ടുള്ള വെല്ലുവിളി അല്ല പ്രവർത്തി ആണ് വേണ്ടത്. പാകിസ്താന് എതിരെ ഉള്ള പോരാട്ടത്തിന് ഞങ്ങളുടെ ക്‌ളീൻ ചെക്ക് തരുന്നു. ജാതി സെൻസസ് പ്രഖ്യാപിച്ചത് കോൺഗ്രസ് വിജയം. സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
Story Highlights : K C Venugopal against Vedan attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here