നോയിഡയില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

നോയിഡയിൽ ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായി. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെയാണ് ബലാത്സംഗം ചെയ്തത്. ഓട്ടോ റിക്ഷയിൽ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചായിരുന്നു പീഡനം. ഇന്നലെ വൈകിട്ട് എഴോടെയായിരുന്നു സംഭവം.
മൊഹാലിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതി താമസസ്ഥലത്തേക്കു പോകുന്നതിനാണ് ഓട്ടോ വിളിച്ചത്.
മറ്റുരണ്ടുപേർകൂടി ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും മൊഹാലിയിൽ ഇറക്കാമെന്ന് ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് ഓട്ടോയില്‍ കയറുകയായിരുന്നു. എന്നാല്‍ കുറച്ചുസമയത്തിനുശേഷം ഇന്ധനം തീർന്നെന്നു പറഞ്ഞ് ഡ്രൈവർ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനു സമീപത്ത് വാഹനം നിർത്തി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു. ഇതിനുശേഷം വാഹനം ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ യുവതിയെ സംഘം സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.രാത്രിയോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് യുവതിയെ ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
gang rape at noida, gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here