നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ള കുറ്റപത്രത്തിൽ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാൽ അവർ അസൗകര്യങ്ങൾ അറിയിച്ചതിനാലാണ് സാക്ഷി പറയുന്നതിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട് .
തുടരന്വേഷണ സാധ്യതകൾ നിലനിർത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയിൽ നൽകുക. കേസിന്റെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. നടി അക്രമിക്കപ്പെട്ട ദിവസം താൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് തെളിയിക്കാൻ ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പുതിയ കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
manju warrier
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here