അറുപത് പേജില്‍ കൂടുതലുള്ള പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗമാക്കും

kbps

വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. അറുപത് പേജില്‍ കൂടുതല്‍ ഉള്ള പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗമാക്കാനാണ് നീക്കം. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള പാഠപുസ്തകങ്ങളാണ് ഇത്തരത്തില്‍ പൊളിച്ചെഴുതുന്നത്. ആദ്യ ഭാഗത്തിന്റെ അച്ചടി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കി, ഏപ്രില്‍ 15നകം വിതരണം പൂര്‍ത്തിയാക്കാനാണ് നീക്കം. രണ്ടാം ഭാഗം ഓഗസ്റ്റ് 31ന് മുമ്പേയും, മൂന്നാം ഭാഗം ഒക്ടോബര്‍ 30ന് മുമ്പായും വിതരണം ചെയ്യും. ഈ അധ്യയനവര്‍ഷത്തെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകങ്ങളുടെ അച്ചടിക്കുള്ള ചുമതല കെ.ബി.പി.എസ്സിനാണ്.

kbps

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top