ദിലീപിന് വിദേശത്തേക്ക് പറക്കാൻ അനുമതി

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി ദിലീപിന് വിദേശത്തേക്ക് പറക്കാൻ അനുമതി. തന്റെ സ്ഥാപനമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് വിദേശത്തേക്ക് പോകണമെന്നും, ഇതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നും ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇന്ന് അനുമതി നൽകിയത്.
ഒരാഴ്ച്ചത്തേക്കാണ് പാസ്‌പോർട്ട് വിട്ട് നൽകിയിരിക്കുന്നത്. . ദിലീപിന്റെ പാസ്‌പോർട്ട് വിട്ട് നൽകണമെന്നും വിദേശത്തെ വിലാസം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നും, വിദേശത്ത് പോകുന്നതും സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷൻ കോടതിയിയിൽ വാദിച്ചു. കാവ്യയുടെ ഡ്രൈവറും, ആഭിഭാഷകനും മൂന്ന് സാക്ഷികളെ കണ്ടുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here