മോദിക്കെതിരെ കൈ ഉയർത്തുന്നവരുടെ കൈ വെട്ടുമെന്ന് ബിജെപി അധ്യക്ഷൻ

നരേന്ദ്ര മോദിക്കെതിരെ കൈ ഉയർത്തുന്നവരുടെ കൈ വെട്ടുമെന്ന് ബീഹാർ ബിജെപി അധ്യക്ഷൻ നിത്യാനന്ദ റായ്.
നിരവധി പ്രതിസന്ധികളെ മറികടന്നാണ് മോദി പ്രധാനമന്ത്രിയായതും രാജ്യത്തെ നയിക്കുന്നതും. മോദിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുളള ശ്രമം സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ മോദിക്കെതിരെ ഉയരുന്ന കൈകൾ ഛേദിക്കപ്പെടണമെന്നാണ് ഉജിയർപുർ നിത്യാനന്ദ റായി ആഹ്വാനം ചെയ്തത്.
വിവാദ പ്രസ്ഥാവന നടത്തുമ്പോൾ വേദിയിൽ നിത്യാനന്ദ റായിക്ക് പുറമെ സുശീൽ കുമാർ മോദി, നന്ദ കിശോർ യാദവ്, സുരേഷ് ശർമ എന്നിങ്ങനെ നിരവധി പ്രമുഖരും ഉണ്ടായിരുന്നു.
സംഭവം വിവാദമായതോടെ തന്റെ പ്രസ്ഥാവനയ്ക്ക പുതിയ ന്യായീകരണമായും നിത്യാനന്ദ റായ രംഗത്തെത്തിയിട്ടുണ്ട്. കൈകൾ വെട്ടുമെന്നത് ആലങ്കാരികമായാണ് പറഞ്ഞതെന്നായിരുന്നു നിത്യാനന്ദയുടെ വിശദീകരണം.
Fingers raised at Narendra Modi will be chopped off says Nityanand Rai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here