വിജയ് മല്ല്യയെ വിട്ടുനൽകണം; ഇന്ത്യയുടെ ഹർജി ഡിസംബർ നാല് മുതൽ പരിഗണിക്കും

വിജയ് മല്ല്യയെ വിട്ടു നൽകണമെന്ന ഇന്ത്യയുടെ ഹർജി ലണ്ടൻ കോടതി ഡിസംബർ നാലു മുതൽ തുടർച്ചയായി എട്ടു ദിവസം പരിഗണിക്കും, കേസിൽ ഇന്നലെ മല്ല്യ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി,. ഇന്ത്യയുടെ ആവശ്യപ്രകാരം സ്‌ക്കോട്ട്‌ലൻഡ് യാർഡ് അറസ്റ്റു ചെയ്ത ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. ഡിസംബർ നാലിന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്ല്യ ഈ പണം പല കള്ളക്കമ്പനികളുടെ പേരിലാക്കി ബ്രിട്ടൻ അടക്കം പല വിദേശ രാജ്യങ്ങളിലും നിക്ഷേപിച്ചതായി സിബിഐയും എൻഫോഴ്‌സ്‌മെന്റും കണ്ടെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here