Advertisement

ടിപി ചന്ദ്രശേഖരന്‍ വധം; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി

November 21, 2017
Google News 0 minutes Read

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി . വധ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെകെ  രമ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം . ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ 74 പ്രതികളെ കണ്ടെത്തിയിരുന്നു .കൊലപാതകത്തിനു പിന്നിൽ സിപിഎം ലെ ഉന്നതർക്ക് പങ്കുണ്ടെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലന്നുമാണ് രമയുടെ ആരോപണം . രമ നൽകിയ പരാതിയിൽ മുൻ സർക്കാർ സിബിഐ അന്വേണത്തിന് ഉത്തരവിട്ടെങ്കിലും സിബിഐ  കേസ് ഏറ്റെടുത്തില്ല . കേസ് ഡിസംബർ 4ന് കോടതി പരിഗണിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here