ജിദ്ദയിൽ കനത്ത മഴ; രണ്ട് മരണം

രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ ജിദ്ദയുടെ പടിഞ്ഞാറൻ മേഖലയിൽ ജനജീവിതം സ്തംഭിച്ചു. രാവിലെ മുതൽ ജിദ്ദയിൽ മഴ തുടങ്ങിയതോടെ നഗരപാതകളിൽ വെള്ളം കയറി.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രാവിലെ മുതൽ.181 പേർക്ക് ഷോക്കേറ്റതായി റിപ്പോർട്ടുണ്ട്. ഒരാൾ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാൾ വീട് തകർന്ന് മരിച്ചതായും പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.വെള്ളക്കെട്ടിനെ തുടർന്ന് ജിദ്ദ മക്ക എക്‌സ്പ്രസ് ഹൈവേയിൽ ഗതാഗതം നിർത്തിവെച്ചു.
ജിദ്ദ എയർപോർട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാൽ പലരുടെയും വിമാനയാത്ര മുടങ്ങി. കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ വീടുവിട്ടിറങ്ങരുതെന്ന് ഭരണകൂടം നിർദേശം നൽകി.
heavy rain in jeddah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here