വിവാദ ചാനല്‍ സിഇഒയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

എകെ ശശീന്ദ്രന്റെ രാജിയ്ക്ക് ഇടയാക്കിയ ഹണി ട്രാപ്പ് കേസിലെ വിവാദ ചാനല്‍ സിഇഒയെ പ്രോസിക്യൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടും. കഴിഞ്ഞ ദിവസം പിഎസ് ആന്റണി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് മന്ത്രി സഭ അംഗീകരിച്ചിരുന്നു. 16ശുപാര്‍ശകളാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. വിവാദ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഐടി ആക്റ്റ് പ്രകാരം നടപടിയെടുക്കാനാണ് നീക്കം. ചാനല്‍ സിഇഒയേും കമ്പനിയേയും ഐടി ആക്റ്റ് പ്രകാരവും ഐപിസി പ്രകാരവും പ്രോസിക്യൂട്ട് ചെയ്യണം എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. ഇത് അനുസരിച്ചുള്ള നിയമ നടപടിയ്ക്കാണ് സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ ഒരുങ്ങുന്നത്. തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിജിപിയുടെ കൂടി സാന്നിധ്യത്തിലാവും നിയമോപദേശം തേടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here