Advertisement

യോഗി ആദിത്യനാഥിന്റെ റാലിക്കിടെ പർദ അഴിപ്പിച്ച സംഭവം; അന്വേഷണം ഉത്തരവ്

November 22, 2017
Google News 0 minutes Read

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കെത്തിയ മുസ്‌ലിം യുവതിയുടെ പർദ അഴിപ്പിച്ച സംഭവത്തിൽ ജില്ലാ ഭരണകൂടം മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി എത്തിയതിന് പിന്നാലെയാണ് പൊലിസുകാർ പർദ്ദ അഴിപ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തക കൂടിയായ സൈറയ്ക്കാണ് ദുരനുഭവമുണ്ടായത്.

പത്രപ്രവർത്തകരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. ആദ്യം അവരുടെ കഴുത്തിലിട്ടിരുന്ന കാവി സ്‌കാർഫ് അഴിപ്പിച്ചു. പിന്നീട് പർദ്ദയും സദസ്സിൽ ആളുകൾക്കിടയിൽ വെച്ചു തന്നെ അഴിപ്പിക്കുകയായിരുന്നു. മൂന്ന് വനിതാ പൊലിസുകാരാണ് ഇത് ചെയ്യിച്ചത്. പിന്നാലെ ഒരു പുരുഷ പൊലിസുകാരൻ വന്ന് പർദ കൈമാറാൻ ആവശ്യപ്പെട്ടു. പൊലിസ് പർദയുമായി യോഗസ്ഥലത്തുനിന്ന് പോകുന്നതും വീഡിയോയിൽ കാണാം. പർദയുടെ അടിയിൽ ധരിച്ച സാരിയിലാണ് സൈറ തുടർന്ന് ചടങ്ങിൽ പങ്കെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here