Advertisement

ഇന്ത്യയിലെത്തിയ ഇവാൻകയ്ക്ക് അത്താഴവിരുന്ന് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയിൽ

November 22, 2017
Google News 2 minutes Read
Prime Minister Narendra Modi to Host Ivanka Trump at 'World's Largest Dining Hall'

ഗ്ലോബൽ എന്റർപ്രെനർഷിപ്പ് സമ്മിറ്റിന്റെ ഭാഗമായി ത്രിദിന ഹൈദരാബാദ് സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാൻകാ ട്രംപിന് അത്താഴ വിരുന്ന് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ മുറിയിൽ.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന വിശേഷണമാണ് ഫലക്‌നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിക്കുള്ളത്. ഹൈദരാബാദി ബിരിയാണി ഉൾപ്പെടെ ഇന്ത്യയിലെ വിവിധഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ അത്താഴവിരുന്നിന് ഉൾപ്പെടുത്തിയിട്ടുണ്ട്. 100 അതിഥികളെ ഉൾക്കൊള്ളാവുന്ന 108 അടി നീളമുള്ള തീൻമേശയാണ് ഭക്ഷണമുറിയിലുള്ളത്.

SE_101Dining2-3x2

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും വിരുന്നിനു ശേഷം അരങ്ങേറും.

 

Prime Minister Narendra Modi to Host Ivanka Trump at ‘World’s Largest Dining Hall’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here