നടിയെ ആക്രമിച്ച സംഭവം; അനുബന്ധ കുറ്റപത്രത്തിന്റെ പരിശോധന ഇന്ന്

നടിയെ ആക്രമിച്ച കേസിൽ പൊലീസ് നൽകിയ അനുബന്ധ കുറ്റപത്രത്തിന്റെ പരിശോധന ഇന്ന് നടക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പരിശോധന നടക്കുന്നത്. .നടപടിക്രമങ്ങൾക്ക് ശേഷമാണ് കുറ്റപ്പത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് കൈമാറും.
20വര്‍ഷം വരെ ജീവപര്യന്തമോ തടവോ ലഭിക്കവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന. പ്രേരണ, അന്യാമായി തടങ്കലില്‍ വെക്കല്‍, ലൈംഗിക ദൃശ്യങ്ങള്ഡ കൈമാറല്‍ എന്നീ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.
650 പേജുള്ള കുറ്റപത്രം,1452 അനുബന്ധ രേഖകൾ,ശാസ്ത്രീയ രേഖകൾ ഉൾപ്പടെ ഗൂഡാലോചന തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും,പരിശോധനാ രേഖകളുമാണ് ഇതിലുള്ളത്.
ആകെ 355 സാക്ഷികൾ അതില്‍ 50പേര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. മഞ്ജുവാര്യര്‍ 11ാം സാക്ഷിയാണ്. 34ാം സാക്ഷിയാണ് കാവ്യാ മാധവന്‍. ആദ്യ വിവാഹ ബന്ധം തകരാന്‍ നടി കാരണമായെന്ന സംശയമാണ് ക്വട്ടേഷന് വഴിവച്ചത്, സിനിമയില്‍ നിന്ന് ഈ നടിയെ മാറ്റി നിറുത്താന്‍ ശ്രമിച്ച ദിലീപ് നടിയ്ക്ക് സിനിമയില്‍ അവസരം നല്‍കിയവരോട് കടുത്ത നീരസം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ഉണ്ട്. ലോക്നാഥ് ബഹ്റയ്ക്ക് ദിലീപ് പരാതി നല്‍കിയത് നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here