Advertisement

തെരുവിലെ പരസ്യ നിസ്‌കാരത്തിന് വിലക്കേർപ്പെടുത്തുന്നു

November 23, 2017
Google News 1 minute Read

മുസ്ലീം മതസ്ഥർക്ക് തെരുവുകളിൽ നിസ്‌കരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഫ്രാൻസ്. ഫ്രഞ്ച് അധികൃതരാണ് പാരീസിലെ തെരുവുകളിൽ മുസ്ലീം മതസ്ഥർ പ്രാർത്ഥിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാർച്ച് മുതൽ എല്ലാ വെള്ളിയാഴ്ചയും മുസ്ലീം മതസ്ഥർ തെരുവിൽ നിസ്‌കരിക്കാൻ തുടങ്ങിയത്. ഗവൺമെന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുസ്ലീം പള്ളി പൂട്ടി അവിടെ ലൈബ്രറി ആരംഭിക്കുകയായിരുന്നു.

പുതിയ പള്ളി പണിയാൻ പറ്റിയ സ്ഥലം അധികൃതർ അനുവദിക്കുന്നില്ലെന്നാണ് വിശ്വാസികളുടെ ആരോപണം. എന്നാൽ മുസ്ലീങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

govt bans public namaz in street

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here