പ്രണയം നിറച്ച് ഹേയ് ജൂഡ്

ശ്യാമപ്രസാദ് നിവിന്‍ പോളിയേയും തമിഴ് താരം തൃഷയേയും നായികാ നായകന്മാരാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഹേയ് ജൂഡിന്റെ പുതിയ ഫോട്ടോ പുറത്ത്. പൂക്കള്‍ കൊണ്ടുള്ള കിരീടം ധരിച്ച നിവിന്‍ പോളിയ്ക്ക് തൃഷ് ചുംബനം നല്‍കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇവിടെ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം ഹേയ് ജൂഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ജൂഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നത്. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷയും അവതരിപ്പിക്കുന്നു. ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിദ്ദിക്ക്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here