Advertisement

അര്‍ബുദത്തിന്റെ കാരണം മുന്‍കാല തെറ്റുകള്‍; ബിജെപി മന്ത്രി

November 23, 2017
Google News 0 minutes Read
himanta biswa sarma

അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണം ഓരോരുത്തരും ചെയ്ത് കൂട്ടുന്ന മുന്‍കാല തെറ്റുകളാണെന്ന് അസം ആരോഗ്യകാര്യ മന്ത്രി ഹിമാന്ത ബിശ്വശര്‍മ്മ. ഇത് ദൈവീക നീതിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നാം തെറ്റു ചെയ്യുമ്പോഴാണ് ദൈവം നമുക്കു സഹനങ്ങൾ നൽകുന്നത്. ചിലർ ചെറുപ്രായത്തിൽ തന്നെ അപകടങ്ങളിൽ മരിക്കുന്നതും ചിലർക്ക് ചെറുപ്രായത്തിൽതന്നെ അർബുദം പോലുള്ള അസുഖങ്ങൾ വരുന്നതും നാം കാണാറുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ പഠിച്ചാല്‍ മനസിലാകും ഇത് ദൈവ നീതിയാണ്. അത് സഹിച്ചേ തീരൂ എന്നാണ് ഹിമാന്ത ബിശ്വശര്‍മ്മ പറഞ്ഞത്.എല്ലാവർക്കും അവരുടെ കർമങ്ങൾക്ക് ഈ ജൻമത്തിൽത്തന്നെ ഫലം കിട്ടും. ഈ ദൈവീക നീതി എന്നും നിലനിൽക്കുന്നതാണ്.ഇതിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല. ഈ ജൻമത്തിലോ മുൻ ജന്‍മത്തിലോ നാം ചില തെറ്റുകൾ വരുത്തിയിരിക്കാം. അല്ലെങ്കിൽ നമ്മുടെ പൂർവികരാകും തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഒരാളുടെ കർമഫലമാണിത്. തിൽ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവർക്കും അവരുടെ കർമങ്ങൾക്ക് ഈ ജൻമത്തിൽത്തന്നെ ഫലം കിട്ടും. എന്നും ബിശ്വശര്‍മ്മ പറഞ്ഞു.

ബിശ്വശർമയുടെ പ്രസ്താനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നേതാക്കളും അർബുദ രോഗികളും ഉൾപ്പെടെയുള്ളവര്‍ രംഗത്ത് എത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here