ജയ്‌ഷെ ഭീകരരുടെ പ്രത്യേകസംഘം ഇന്ത്യയിൽ എത്തിയതായി സൂചന

ജയ്‌ഷെ ഭീകരരുടെ പ്രത്യേകസംഘം ഇന്ത്യയിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. ബിജെപിയുടെ ഉന്നത നേതാക്കളെയും പ്രശസ്തനായ മുഖ്യമന്ത്രിയേയും വധിക്കാൻ പാക് ഭീകര സംഘടന ജയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നും ജയ്‌ഷെ തലവൻ മൗലാന മസൂദ് അസറിന്റെ നിർദേശപ്രകാരമാണ് ഈ സംഘത്തിനു രൂപം നൽകിയതെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം ചേർന്ന ഇന്റലിജൻസ് വിഭാഗങ്ങളുടെ ഉന്നതതല യോഗത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ കൈമാറി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ബിജെപിയുടെ ചില ഉന്നത നേതാക്കൾ, വളരെ കുറച്ചു സുരക്ഷയിൽ യാത്ര ചെയ്യുന്ന ഒരു മുഖ്യമന്ത്രി എന്നിവരാണ് ഹിറ്റ്‌ലിസ്റ്റിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഭീകരരെയാണ് പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ ചിലർ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയെന്നും വിവരം.
jaishe terrorists reached India hints intelligence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here