ഹണിട്രാപ് കേസ് റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ; ശശീന്ദ്രന് ഇന്ന് നിർണ്ണായകം

ഹണിട്രാപ് വിവാദത്തിൽ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം.
പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ യുവതി ആവശ്യപ്പെടുന്നു. സംഭവത്തിൽ ശശീന്ദ്രനെ കുറ്റമുക്തനാക്കി പി.എസ്. ആന്റണി കമ്മീഷൻ കഴിഞ്ഞ ദിവസം സർക്കാറിന് റിപ്പോർട്ട് കൈമാറിയിരുന്നു.
അതേസമയം, ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മന്ത്രിസഭയിലേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവ് ചർച്ചയാകും.
court to consider plea for banning case against saseendran regarding honeytrap
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here