Advertisement

പഴയ വോട്ടിംഗ് യന്ത്രങ്ങൾ മാറ്റണം; ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി

November 24, 2017
Google News 1 minute Read
election commission launches new voting machine all part meet today discusses voting machine flaws local body elections to 12 wards on sept 14 gujarat court rejected plea to replace old voting machines

ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഴക്കം ചെന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ മാറ്റിനൽകണമെന്ന ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

പഴയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റിയാണ് ഹർജി നൽകിയത്.

ശരിയായ പരിശോധനകൾക്ക് ശേഷമാണ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. തകരാറുള്ള യന്ത്രങ്ങൾ
മാറ്റിക്കഴിഞ്ഞതാണെന്നും ജസ്റ്റിസുമാരായ അഖിൽ ഖുറേഷി, ഏ.വൈ.കോഗ്‌ജെ എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.

 

gujarat court rejected plea to replace old voting machines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here