ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്

സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഡല്‍ഹിയ്ക്ക് തിരിക്കുന്നത്. അച്ഛന്‍, അമ്മ എന്നിവരും ഹാദിയക്കൊപ്പമുണ്ടാകും. സുരക്ഷയ്ക്കായി വൈക്കം ഡിവൈഎസ്പി അടങ്ങുന്ന പോലീസ് സംഘവും ഇവര്‍ക്കൊപ്പം ഡല്‍ഹിയ്ക്ക് തിരിക്കും. 27നാണ് സുപ്രീം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. മറ്റന്നാള്‍ ദില്ലിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. 27ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാകുക. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആറ് മാസത്തിന് ശേഷമാണ് ഹാദിയ സ്വന്തം വീടിന് പുറത്ത് ഇറങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here