തമിഴ് സിനിമയിൽ നിന്ന് ചിമ്പുവിന് വിലക്ക്

തമിഴ് സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും ചിമ്പുവിന് വിലക്ക്. പല നിർമ്മാതാക്കളുടെ ഭാഗത്തു നിന്നും ചിമ്പുവിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചിമ്പുവിന് ചുവപ്പ് നോട്ടീസ് നൽകിയത്. ചുവപ്പ് നോട്ടീസ് ലഭിച്ച ചിമ്പുവിന് ഇനി സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.
അവസാനമായി അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തിൽ 29 ദിവസം മാത്രമായിരുന്നു ചിമ്പു പങ്കെടുത്തത്. പിന്നീട് ചിമ്പു സിനിമയോട് സഹകരിക്കാൻ തയ്യാറായില്ല. എന്നാൽ അണിയറ പ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ എടുത്ത ഷോട്ടുകൾവെച്ച് സിനിമ പുറത്തിറക്കാനാണ് ചിമ്പു പറഞ്ഞത്. ഇതാണ് ചിമ്പുവിനെതിരെ നടപടി എടുക്കാൻ പ്രധാനകാരണം.
ചിമ്പു പറയുന്നതു പോലെ എടുത്ത സീനുകൾവെച്ച് സിനിമ പുറത്തിറക്കാൻ സാധിക്കാത്തതിനാൽ നടപടി ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു.
Red Notice to actor Chimbu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here