ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒരുമിക്കുന്നു

തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും നടന്‍ ചിമ്പുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമ നിര്‍മിക്കുക വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ്.
2010ല്‍ ‘വിണ്ണൈ താണ്ടി വരുവായ’യിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ചിത്രത്തിലെ നായിക തൃഷയായിരുന്നു. വലിയൊരു ബ്രേക്ക് ആയിരുന്നു ചിമ്പുവിന് ചിത്രം സമ്മാനിച്ചത്. സിനിമയിലെ എ ആര്‍ റഹ്മാന് ഈണമിട്ട പാട്ടുകളും വന്‍ ഹിറ്റായി മാറി.
Read Also : ദീപാവലിക്ക് 400 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച് ചിമ്പു
പിന്നീട് ഈ കൂട്ടുകെട്ട് ”അച്ചം യെന്‍പത് മദമയെടാ’ എന്ന ചിത്രത്തിലൂടെ വീണ്ടും എത്തിയിരുന്നു. ചിത്രത്തില്‍ നായികയായത് മലയാളിയായ മഞ്ജിമ മോഹനാണ്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിനായില്ല.
ലോക്ക് ഡൗണില്‍ വിണ്ണൈ താണ്ടി വരുവായയ്ക്ക് തുടര്‍ച്ചയെന്നോണം ഗൗതം മേനോന്‍ ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ എന്ന ഹ്രസ്വ ചിത്രം പുറത്തിറക്കിയിരുന്നു. ചിത്രത്തിലും ചിമ്പുവും തൃഷയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Story Highlights – gautham menon, chimbu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here