ചിമ്പുവിന്റെ ‘മാനാട്’; നായിക കല്യാണി പ്രിയദര്‍ശന്‍; ടീസര്‍

maanadu teaser

ചിമ്പുവും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘മാനാട്’ന്റെ ടീസര്‍ പുറത്ത്. ടീസര്‍ വളരെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.

ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പ്രഭുവാണ്. ചിമ്പുവും വെങ്കിട് പ്രഭുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

ചിത്രത്തില്‍ സംവിധായകന്‍ എസ് ജെ സൂര്യയും അഭിനയിക്കുന്നുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയവരും സിനിമയിലുണ്ട്.

ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. മലയാളത്തില്‍ അടക്കം നിരവധി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. റീവൈന്‍ഡ് എന്ന പേരിലാണ് മലയാളത്തില്‍ ചിത്രം എത്തുക. സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീണ്‍ കെ എല്‍ ആണ്.

Story Highlights – chimbu, kalyani priyadarshan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top