Advertisement

പെട്രോളിനും ഡീസലിനും ജിഎസ്ടി വരുന്നു

November 26, 2017
Google News 1 minute Read

പെട്രോളിയം ഉല്‍പ്പന്നങ്ങളെയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത് വരുന്ന മാസങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രമണ്യന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയവും ജി.എസ്.ടി കൗണ്‍സിന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ഈ നികുതി വിട്ട് കളിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകില്ലെന്നാണ് സൂചന. അതേ സമയം ജി.എസ്.ടി വരുന്നതോടെ പെട്രോളിനും ഡീസലിനും വില കുറയാന്‍ സാധ്യതയുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here