ജയസൂര്യ വാക്ക് പാലിച്ചു; ഗോകുല്‍ രാജിന് സിനിമയില്‍ പാടാന്‍ അവസരം

കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ കുട്ടി ഗായകന് ഗോകുല്‍ രാജിനെ തേടി സുവര്‍ണ്ണാവസരം. ജയസൂര്യ നായകനാകുന്ന ഗബ്രി എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിക്കാനുള്ള അവസരമാണ് ഗോകുല്‍ രാജിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തില്‍ ഗോകുല്‍ രാജ് എത്തിയ എപിസോഡ് ടെലികാസ്റ്റ് ചെയ്തത്. അതിന് ശേഷം ഈ കുഞ്ഞ് ഗായകന് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ വരവേല്‍പ്പ് തന്നെ ലഭിച്ചിരുന്നു.
ജന്മനാ അന്ധനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഗോകുല്‍ രാജിന്റെ പെര്‍ഫോമന്‍സ് നിറഞ്ഞ കണ്ണുകളോടെയാണ് അന്ന് കേരളം കണ്ടത്. സോഷ്യല്‍ മീഡിയില്‍ ഗോകുല്‍ രാജിന്റെ കഥകള്‍ പുറത്ത് വന്നതോടെയാണ് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട് സ്വദേശിയായ ഗോകുലിനെ പരിപാടിയില്‍ എത്തിച്ചത്. കലാഭവന്‍ മണിയുടെ ഫാനായ ഗോകുല്‍ മണിയുടെ ഗാനങ്ങള്‍ തന്നെയാണ് ആലപിച്ചതും. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ഗോകുലിന്റെ ഗാനം നിറകണ്ണുകളടോയാണ് വിധികര്‍ത്താക്കളടക്കം കണ്ടത്. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് അതിഥിയായി എത്തിയ നടന് ജയസൂര്യ തന്റെ ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനവും വേദിയില്‍ വച്ച് നല്കുകയുണ്ടായി. ആ വാഗ്ദാനമാണ് ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായത്. പരിപാടി സംപ്രേക്ഷണം ചെയ്തതില്‍ പിന്നാലെ ഫ്ളവേഴ്സ് ചാനലിനേയും ഈ പരിപാടിയേയും അണിയറ പ്രവര്‍ത്തകരേയും വാനോളം ഉയര്‍ത്തി ട്രോളുകളും സജീവമാണ്.
രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച് നവാഗതനായ സാംജി ആൻറണി സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന ” ഗബ്രി” എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജിന് പാടാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ജയസൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പുറത്ത് വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here