ഹാദിയ ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും

ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുക. കനത്ത സുരക്ഷയിലാകും ഹാദിയയെ കേരള ഹൗസിൽ നിന്ന് സുപ്രീംകോടതിയിലെത്തിക്കുക. ഷെഫിന്‍ ജഹാനും കോടതിയില്‍ എത്തും. അതേസമയം ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ സുപ്രീം കോടതില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. വന്‍ തോതില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ച ഒരാള്‍ക്ക് സ്വന്തമായി ചിന്തിക്കാനുള്ള കഴിവുണ്ടാകില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്.
ഷെഫിൻ ജഹാനും ദില്ലിയിലെത്തിയിട്ടുണ്ട്. ഷെഫിനും ഇന്ന് കോടതിയില്‍ ഹാജരാകും. ഒക്ടോബര്‍ 30നാണ് സുപ്രീംകോടതി ഹാദിയയെ ഹാജരാക്കണമെന്ന് ഉത്തരവിട്ടത്. വൈകീട്ട് 3 മണിക്ക് ഹാദിയയെ കോടതിയിൽ ഹാജരാക്കിയ ശേഷം കേസ് അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന് ഇന്ന് വീണ്ടും അശോകന്‍ ആവശ്യപ്പെടും.
hadiya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here