ഭൂമി കയ്യേറ്റം; പിപി തങ്കച്ചനെതിരെ ആരോപണം

മൈജോ ജോസഫിന്റെ കയ്യേറ്റത്തിന് ഒത്താശ ചെയ്തത് പിപി തങ്കച്ചനാണെന്ന വെളിപ്പെടുത്തലുമായി വട്ടവട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് രംഗത്ത്. മോഹന്‍ ദാസ് പ്രസിഡന്റായിരിക്കെയാണ് മൈജോ ജോസഫ് കുറിഞ്ഞ് സങ്കേതത്തിലെ 344ഏക്കറോളം ഭൂമിയ കൈവശപ്പെടുത്തിയത്. ഇതിനായി മൈജോയെ സഹായിക്കാന്‍ പിപി തങ്കച്ചന്‍ നിര്‍ദേശിച്ചതായും മോഹന്‍ദാസ് വ്യക്തമാക്കി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഓംരാജിനും ഇതില്‍ പങ്കുണ്ടെന്ന് മോഹന്‍ദാസ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നീലക്കുറഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായി കൊട്ടക്കമ്പൂരില്‍ 340റോളം ഏക്കര്‍ തമിഴ്നാട്ടിലെ സ്വകാര്യ ഗ്രൂപ്പ് കയ്യേറിയെന്ന് ദേവികുളം കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ബിനാമി പേരുകളിൽ വ്യാജപട്ടയങ്ങൾ ചമച്ച് ചെന്നൈ ആസ്ഥാനമായ ജോർജ് മൈജോ ഗ്രൂപ്പ് സ്വന്തമാക്കിയെന്നാണു റിപ്പോര്‍ട്ട്.
pp thankachan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here