കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ കുറവ് വരുത്തില്ല; മുഖ്യമന്ത്രി

Pinarayi Vijayan cm kerala

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ ഒരുതരത്തിലുമുള്ള കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യാനം സംരക്ഷിക്കാനാവുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ല. പരിസ്ഥിതി പ്രേമം പറഞ്ഞ് ചിലര്‍ അതിന് പാരവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് മെനക്കെടേണ്ടതില്ല. കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച ആശങ്കകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top