ഡോ. ബാബു ഷെര്‍സാദ് നിര്യാതനായി

ദുബൈ: മുസ്‌ലിം ലീഗ് മുന്‍ ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദി(ഇന്‍സ്റ്റിറ്റിയൂഷനല്‍ എഫക്റ്റീവ്‌നസ് ഡയറക്ടര്‍, ദുബൈ മെഡിക്കല്‍ കോളജ് ഫോര്‍ ഗേള്‍സ്)ന്റെ ഭര്‍ത്താവും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ. ബാബു ഷെര്‍സാദ് (54) നിര്യാതനായി. ഹൃദയാഘാതം മൂലം ദുബൈ റാഷിദ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ അംസ റീനല്‍ സെന്ററിലെ നെഫ്രോളജിസ്റ്റായിരുന്നു.
കോഴിക്കോട് ചാലപ്പുറം സ്വദേശി എഞ്ചി. പി.കെ അബൂബക്കറിന്റെയും മുംതാസിന്റെയും മകനാണ്. മക്കള്‍: ഡോ. സുമയ്യ ഷെര്‍സാദ് (ബര്‍മിംങ്ഹാം, ബ്രിട്ടന്‍), സുഹൈല്‍ ഷെര്‍സാദ് (ഫ്‌ളച്ചേഴ്‌സ് സ്‌കൂള്‍ ഓഫ് ലോ ആന്റ് ഡിപ്‌ളോമസി, അമേരിക്ക), സഫീര്‍ ഷെര്‍സാദ് (ബ്രിട്ടന്‍). മരുമകന്‍: ഡോ. സഹീര്‍ (ബര്‍മിംങ്ഹാം, ബ്രിട്ടന്‍). പ്രൊഫ. സബീന സലാം (ദുബൈ ഫാര്‍മസി കോളജ്) സഹോദരിയാണ്. ഒമാന്‍ കെഎംസിസി നിയുക്ത പ്രസിഡന്റ് റഈസ് അഹമ്മദ്, നസീര്‍ അഹമ്മദ് (ബഹ്‌റൈന്‍) എന്നിവര്‍ ഡോ. ഫൗസിയയുടെ സഹോദരങ്ങളാണ്. മരണ വിവരമറിഞ്ഞ് ഇരുവരും ദുബൈയില്‍ എത്തിയിട്ടുണ്ട്. മയ്യിത്ത് അല്‍ഖൂസ് ഖബര്‍സ്താനില്‍ ഇന്ന് രാവിലെ ഖബറടക്കും. പ്രവാസ സമൂഹത്തില്‍ ഏറെ അറിയപ്പെട്ട, വൈദ്യ മേഖലയില്‍ ശ്രദ്ധേയ വ്യക്തിത്വമാണ് ഡോ. ബാബു ഷെര്‍സാദ്. ദുബൈ അമേരിക്കന്‍ ഹോസ്പിറ്റല്‍, വെല്‍കെയര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here