Advertisement

ദിലീപിന്റെ ദേ പുട്ട് ദുബായില്‍; ഉദ്ഘാടനം നാളെ

November 28, 2017
Google News 2 minutes Read
nadirsha

നടൻ ദിലീപ് ,നാദിർഷ എന്നിവരടക്കം അഞ്ചു പേർ പങ്കാളികളായ ദേ പുട്ടു റസ്റ്റോറന്റ് ദുബായ് കറാമയിൽ 29 ബുധൻ വൈകിട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും .അഞ്ചു പേരുടെയും അമ്മമാർ ചേർന്നാണ് ഉദ്ഘാടനം ചെയ്യുകയെന്ന് നാദിർഷ ദുബൈയിൽ പറഞ്ഞു.ഉദ്ഘാടനത്തിന് ദിലീപ്,അമ്മയോടൊപ്പം ദുബൈയിൽഎത്തി .നൂറ്റമ്പതിലധികം പുട്ടു വിഭവങ്ങൾക്ക് പുറമെ ,ബിരിയാണി ,ചോറ് തുടങ്ങിയവ ലഭ്യമാക്കും . ഒന്നര മിനുട്ടിൽ ഒരു കുറ്റി പുട്ടു വേവിച്ചെടുക്കുന്നതിനു ഇവിടെ സൗകര്യമുണ്ട് .നൂറിലധികം പേർക്ക് ഇരുന്നു കഴിക്കാം .അഞ്ചു ദിർഹം മുതലാണ് നിരക്ക് .നിലവിൽ കൊച്ചി ,കോഴിക്കോട് എന്നിവടങ്ങളിൽ ദേ പുട്ടിന് റസ്റോറന്റുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here