ഹൈദരാബാദ് മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ് മെട്രോ റെയിൽ സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ കൂടെ ഉദ്ഘാടന യാത്ര നടത്തിക്കൊണ്ടാണ് മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്.
മൂന്ന് ഇടനാഴികളായി പൂർത്തിയാക്കുന്ന പദ്ധതിയിലെ കോറിഡോർ ഒന്നിലെ മിയാപുർഅമീർപേട്ട് (13 കി.മീ), കോറിഡോർ മൂന്നിലെ അമീർപേട്ട്‌നാഗോൾ (17 കി.മീ) റീച്ചുകൾ ചേർത്തു 30 കി.മീ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച മുതൽ മെട്രോ സർവ്വീസ് ജനങ്ങൾക്കായി തുറന്നകൊടുക്കും. ആഴ്ചയുടെ അവസാനം മുതൽ മെട്രോ കാർഡുകൾ ലഭ്യമാകും. പ്രതിദിനം 17 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ ആറ് മുതൽ രാത്രി വരെയായിരിക്കും ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. എന്നാൽ തിരക്കും ആവശ്യകതയും അനുസരിച്ച് വൈകാതെ അത് 5.30 മുതൽ 11മണി വരെ ആക്കുമെന്ന് ഐടി മന്ത്രി കെടി രാമ റാവു പറഞ്ഞു. 10രൂപ മുതൽ60രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്.
pm inaugurates Hyderabad metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here