Advertisement

സഞ്ജയന്‍ പുരസ്കാരം പി വത്സലയ്ക്ക്

November 28, 2017
Google News 1 minute Read
p vathsala

തപസ്യ കലാ സാഹിത്യ വേദി സഞ്ജയന്‍ പുരസ്‌കാരം എഴുത്തുകാരി പി.വത്സലയ്ക്ക്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്  പുരസ്‌കാരം.  ജനുവരി അഞ്ചിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും.

‘നെല്ല്’ ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍.പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. ‘ഖിലാഫത്ത്’ എന്ന ചലച്ചിത്രം വല്‍സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

p vathsala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here