Advertisement

കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ.എം ലീലാവതിക്ക്

September 18, 2021
Google News 1 minute Read
Dr M. leelavathy

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ. എം ലീലാവതിക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഫെല്ലോഷിപ്പ്.

ഫെല്ലോഷിപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ട്, സാധാരണ അവാര്‍ഡ് എന്നതിലുപരി ഇതൊരു അഖിലേന്ത്യാ പുരസ്‌കാരമാണ്. എഴുത്തുകാര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നും ഡോ. എം ലീലാവതി ടീച്ചര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

എഴുത്തുകാരി, സാഹിത്യ നിരൂപക, അധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ.എം ലീലാവതി. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുന്നത്.

പത്മശ്രീ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം – സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, അണയാത്ത ദീപം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Story Highlights : Dr M. leelavathy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here