തന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളെ തുറന്ന് കാട്ടി നടി ജ്യോതി കൃഷ്ണ

തന്റെ ഭര്‍ത്താവിന്റെ വീട്ടുകാരെയും ബന്ധുക്കളേയും തിരഞ്ഞ് പിടിച്ച് തന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ ഫെയ്സ് ബുക്കിലൂടെ ശ്രമിക്കുന്ന ആളെ തുറന്ന് കാട്ടി നടി ജ്യോതി കൃഷ്ണ രംഗത്ത്. നിങ്ങളല്ലാതെ ഈ നടിയെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുമോ എന്നാണ് വ്യാജ ഐഡി ക്രിയേറ്റ് ചെയ്ത ആള്‍ ഭര്‍ത്താവിന്റെ വീട്ടുകാരോട് ചോദിക്കുന്നത്.
തന്റെ വിവാഹം കഴിഞ്ഞിട്ട് എന്തിനാണ് ഈ ‘പണി’ ചെയ്യുന്നതെന്ന് അറിയില്ല.ആരാണെന്നും അറിയില്ല. എന്നാല്‍ ഈ പണി ചെയ്ത ആള്‍ക്ക് തെറ്റിപ്പോയി ഭര്‍ത്താവും വീട്ടുകാരും തനിക്ക് വലിയ സപ്പോര്‍ട്ടാണ് തരുന്നത്. പോകാന്‍ പറ എന്നാണ് അവര്‍ പറയുന്നത്. ഒരു കാര്യവുമില്ല ഇത്തരത്തിലുള്ള പണികൊണ്ടെന്നും താരം പറയുന്നു.
ജ്യോതികൃഷ്ണയുടെ വീഡിയോ കാണാം.
ഇക്കഴിഞ്ഞ 19നാണ് ജ്യോതികൃഷ്ണയുടേയും അരുണിന്റേയും വിവാഹം കഴിഞ്ഞത്. നടി രാധികയുടെ സഹോദരനാണ് ആനന്ദ് രാജ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here