ശബരിമലയിൽ ഐഎസ് ഭീഷണി; വ്യാജ വാർത്തയെന്ന് പോലീസ്

ശബരിമല തീർത്ഥാടകരെ അപായപ്പെടുത്താൻ ഐ എസ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കുന്നെന്നും കുടിവെള്ളത്തിൽ വിഷം കലർത്തുമെന്നുമെന്നുമുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് പോലീസ്. ശബരിമലയിൽ ഐഎസ് ഭീകരാക്രമണ ഭീഷണി എന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്നും ഇത്തരത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ചുമതല വഹിക്കുന്ന എ ഡി ജി പി സുദേഷ് കുമാർ വ്യക്തമാക്കി. ഏത് തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും നേരിടാൻ പൊലീസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ സുരക്ഷാ ഭീഷണി ഉണ്ടാവുകയും അതിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്തിരുന്നു.
പുതിയ സാഹചര്യത്തിൽ കുന്നാർ ഡാമിൽ നിന്ന് ശബരിമലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇട്ടിരിക്കുന്ന ഇടങ്ങളിൽ പൊലീസ് പെട്രോളിങ് ഏർപ്പെടുത്തുമെന്നും എ ഡി ജി പി പറഞ്ഞു.
police about ISIS threat in sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here