ഈ ഫോട്ടോ കണ്ട് ഭാര്യ ഭര്‍ത്താവിനെ ഡൈവോഴ്സ് ചെയ്തു

തലക്കെട്ട് കണ്ട് ഈ ചിത്രത്തിലേക്ക് ചുഴിഞ്ഞ് നോക്കണ്ട. ഒരു നിരത്തിലൂടെ ചീറി പാഞ്ഞ് പോകുന്ന വാഹനങ്ങള്‍ അല്ലാതെ ആ ഫോട്ടോയില്‍ കൂടുതലായി മറ്റൊന്നും ഇല്ല. എന്നിട്ടെന്തിനാ ഡൈവോഴ്സ് ചെയ്തതെന്നല്ലേ? ഈ ഫോട്ടോയ്ക്കല്ല പ്രശ്നം, ഈ ഫോട്ടോ എടുത്ത സ്ഥലത്തിനാണ്. കാരണം ഇത് യൂലിയ അഗ്രനോവിച്ച് എന്ന യുവതിയുടെ റൂമില്‍ നിന്ന് മാത്രം ലഭിക്കുന്ന എക്സ്ക്ലൂസീവ് ഫോട്ടോയാണ്. യൂലിയയുടെ മാത്രമല്ല, യൂലിയയുടേയും ഭര്‍ത്താവ് നാസര്‍ ഗ്രെന്‍കോയുടേയും ബെഡ് റൂം വ്യൂ ആണ് ഇന്‍സ്റ്റാഗ്രാമില്‍ വേറേതൊ ഒരു പെണ്‍കുട്ടി പോസ്റ്റ് ചെയ്തത്. ഫോട്ടോ കണ്ടതോടെ യൂലിയ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന് നിരവധി കാമുകിമാരുണ്ടെന്നും അവര്‍ക്കാര്‍ക്കും ഇയാല്‍ വിവാഹിതനാണെന്ന് അറിയില്ലായിരുന്നെന്നും യൂലിയ കണ്ടെത്തി. ഇതോടെയാണ് ഡൈവോഴ്സ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് യൂലിയ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here