റിപബ്ലിക് ദിനത്തിൽ ആക്രമിക്കുമെന്ന് കുറിപ്പ്; മുംബൈ വിമാനത്താവളത്തിൽ അതീവ ജാഗ്രത

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. ജനുവരി 26 റിപ്പബഌക് ദിനത്തിൽ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ആക്രമണം നടത്തുമെന്ന് എഴുതിയിട്ട ഒരു കുറിപ്പ് ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. വിമാനത്താവളത്തിന്റെ കാർഗോ ഏരിയയിൽ ഐ.എസ്. തീവ്രവാദികൾ ആക്രമണം നടത്തുമെന്നാണ് ടോയ്‌ലറ്റ് റൂമിൽ കണ്ടെത്തിയ കുറിപ്പിൽ പറയുന്നത്. കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ കാർഗോ വിഭാഗത്തിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു.
ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഇവിടെയെത്തി പാർസലുകൾ അടക്കം പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആരോ തമാശയായി എഴുതിയിട്ട കുറിപ്പായിരിക്കാനുള്ള സാധ്യതയും സുരക്ഷാസേന തള്ളിക്കളയുന്നില്ല. 2015 ജനുവരിയിൽ ഐഎസ് ഭീഷണിയുണ്ടെന്ന് പറഞ്ഞു കൊണ്ട് രണ്ട് കുറിപ്പുകൾ വിമാനത്താവളത്തിന്റെ ടോയ്‌ലറ്റ് മുറിയിൽ പതിച്ചതായി കണ്ടെത്തിയിരുന്നു.
വിവിധ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് നിലവിൽ മുംബൈ വിമാനത്താവളത്തിനുള്ളത്.
high alert at mumbai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here