ഇടുക്കിയിൽ ശക്തമായ കാറ്റ്; സ്‌കൂൾ കെട്ടിടം തകർന്നു

കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഇടുക്കി ജില്ലയിലും കനത്തമഴ തുടരുന്നു. ജില്ലയിൽ അങ്ങിങ്ങായി വ്യാപക നാശനഷ്ടം.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന്റെ പഴയ കെട്ടിടം തകർന്നു. ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് തകർന്നത്.
ഇടുക്കിയെ വൈദ്യുതി പോസ്റ്റുകൾ തകർന്നു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വൈദ്യുതി, ടെലിഫോൺ ബന്ധം താറുമാറായി.
ഇതിനുപുറമെ, അടിമാലി മൂന്നാർ ബസ് റൂട്ടിൽ കെഎസ്ആർടിസി ബസിനു മുകളിൽ മരം വീണു. ആളപായമില്ല. യാത്രക്കാരെ ഉടൻ ബസിൽ നിന്നും മാറ്റി.
school collapsed in heavy wind in idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here