ഓഖി ചുഴലിക്കാറ്റ്; 393 പേരെ കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 110 പേരെ

ഓഖി ചുഴലിക്കാറ്റിൽ കടലിൽ അകപ്പെട്ട 110 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഇതുവരെ 393 പേരെ കണ്ടെത്തിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനിടെ ലക്ഷദ്വീപിൽ 104 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു.
അതേസമയം, വ്യാപകമായ പ്രതിഷേധമാണ് തീരദേശപ്രദേശങ്ങളിൽ നടക്കുന്നത്. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ റോഡ് ഉപരോധിക്കുകയാണ്.
വിഴിഞ്ഞത്ത് നിന്ന് മാത്രം 36 ഉം പൂന്തുറയിൽ നിന്നും 37 പേരെയുമാണ് കാണാതായിരിക്കുന്നത്. ഇപ്പോൾ 50 നോട്ടിക്കൽ മൈൽ വരെയാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾ 70 നോട്ടിക്കൾ മൈൽ വരെ പോകാറുണ്ടെന്നും അതിനാൽ തിരച്ചിൽ വ്യാപിപ്പിക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here