‘ഓഖി’ നാശം വിതച്ച് മൂന്ന് വര്‍ഷം; ദുരിതം തീരാതെ കടലിന്റെ മക്കള്‍

okhi fishermen

ഓഖി കൊടുങ്കാറ്റ് നാശം വിതച്ചുപോയിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കടലിന്റെ മക്കള്‍ക്ക് ദുരിതം മാത്രം ബാക്കി. ദുരന്തത്തിന് പിന്നാലെ പ്രഖ്യാപിച്ച പദ്ധതികളൊന്നും പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായില്ല. മാറിമാറിവരുന്ന സര്‍ക്കാരുകളും ജനപ്രതിനിധികളും പറഞ്ഞുപറ്റിക്കുന്നതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌ക്കരണം പോലും തീരദേശത്ത് ചര്‍ച്ചയാണ്.

Read Also : ‘ഓഖി: കടൽ കാറ്റെടുത്തപ്പോൾ’ മികച്ച ഡോക്യുമെന്ററി; പ്രത്യേക പുരസ്‌കാരം നേടി ‘കുമുദിനി:ഒരു ആമ്പൽപ്പൂവിന്റെ കഥ’

ഓഖി ദുരിതം വിതച്ച തീരദേശത്ത് യാതൊരു മാറ്റവും ഉണ്ടായില്ല. തീരസുരക്ഷയും ദുരന്തനിവാരണവുമെല്ലാം മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ‘നാവിക്’ എന്ന മുന്നറിയിപ്പ് സംവിധാനവും മറീന്‍ ആംബുലന്‍സുമെല്ലാം ഇപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രമാണ്.

സാറ്റലൈറ്റ് ഫോണുകളടക്കം മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. തീര സംരക്ഷണവും ഹര്‍ബാറുമെല്ലാം ഇവരുടെ ആവശ്യങ്ങളാണ്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും, കാണാതായവര്‍ക്കുമുള്ള ധന സഹായവും ഇപ്പോഴും നൂലാമാലകളിലാണ്. തീരം കടലെടുക്കുക കൂടി ചെയ്തതോടെ പൂന്തുറയടക്കമുള്ള തീരദേശ മേഖലകളില്‍ ഉള്ളവര്‍ നിസഹായാവസ്ഥയിലാണ്. ആവശ്യങ്ങള്‍ എല്ലാം നിറവേറ്റി നല്‍കാനായില്ലെങ്കിലും കേരളത്തിന്റെ സൈന്യമെന്ന വിശേഷണത്തിനപ്പുറം ഈ ജനതക്ക് കൈത്താങ്ങ് നല്‍കേണ്ടതുണ്ട്.

Story Highlights okhi cyclone, fishermen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top