ഇന്ത്യൻ മത്സ്യത്തൊഴിലാളിക്ക് പാക് ജയിലിൽ ദാരുണാന്ത്യം; ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും വിട്ടയച്ചില്ല

പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ കറാച്ചി ജയിലിലാണ് സംഭവം നടന്നത്. 2022 മുതൽ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ബാബു എന്ന് പേരായ മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. മരണകാരണമോ, ഇദ്ദേഹത്തിന്റെ വിലാസമോ അടക്കം വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബാബുവിന്റെ സമാനാവസ്ഥയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പാകിസ്ഥാനിലെ ജയിലിൽ മരിച്ച എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു.
മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദ ലക്ഷ്മൺ കോൾ എന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി 2024 ഏപ്രിൽ മാസത്തിലാണ് പാക്കിസ്ഥാനിലെ ജയിലിൽ മരിച്ചത്. സമുദ്രത്തിൽ ലംഘിച്ചെന്ന കാരണത്താലാണ് ഇദ്ദേഹത്തെ 2022 ഒക്ടോബറിൽ അറസ്റ്റ് ചെയ്തത്. കറാച്ചിയിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം മാർച്ച് എട്ടു മുതൽ തളർച്ച ബാധിച്ച് ചികിത്സയിലായിരുന്നു. 2024 മാർച്ച് 17ന് മരണമടഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബർ 20ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ ആയി 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തടവിലുണ്ട്. ഇവരിൽ 51 പേർ 2021 മുതൽ തടവിൽ കഴിയുന്നവരാണ്. 130 പേർ 2022 നു ശേഷം തടവിലാക്കപ്പെട്ടവരാണ്. 2023 മുതൽ തടവിലാക്കപ്പെട്ട ഒൻപത് മത്സ്യത്തൊഴിലാളികളും 2024ൽ തടവിലാക്കപ്പെട്ട 19 പേരും ജയിലിൽ കഴിയുന്നുണ്ട്. 2014 ന് ശേഷം 200639 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനിലെ ജയിലുകളിൽ നിന്ന് വിട്ടയച്ചു എന്നാണ് കേന്ദ്രസർക്കാരിന്റെ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
Story Highlights : Indian fisherman dies in Karachi jail had completed his prison term
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here