നബിദിന റാലിക്കിടെ ഏറ്റുമുട്ടൽ; 6 പേർക്ക് വെട്ടേറ്റു

മലപ്പുറം താനൂർ ഉണ്യാലിൽ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവർത്തകർ ഏറ്റുമുട്ടി. ആറ് പേർക്ക് വെട്ടേറ്റു. ഇന്ന് രാവിലെയാണ് താനൂരിൽ ഇ.കെ – എ.പി വിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേസമയം, സംഘർഷം സിപിഎം മുസ്ലീം ലീഗ് സംഘർഷമായി വളരാൻ സാദ്ധ്യതയുണ്ട്. എ.പി വിഭാഗം സുന്നികൾ സിപിഎം പ്രവർത്തകരും ഇ.കെ വിഭാഗം മുസ്ലീം ലീഗ് പ്രവർത്തകരുമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here