Advertisement

അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കും; സുബ്രഹ്മണ്യന്‍ സ്വാമി

December 3, 2017
Google News 0 minutes Read
subrahmanian swami

അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന അവകാശവാദവുമായി ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഒക്ടോബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അവിടെ ക്ഷേത്രമുണ്ടെന്ന് തെളിഞ്ഞാല്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് നേരത്തെ നരസിംഹറാവും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേസില്‍ വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here